ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ റവ. ജോസഫ് മാത്യു (63) ഇനി അക്കരനാട്ടിൽ വിശ്രമത്തിൽ..
മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസിയറും, മാവേലിക്കര, ചെറുകോൽ തുലവട്ടയിൽ late റ്റി. ജെ മാത്യുവിന്റെയും, മേരി മാത്യുവിന്റെയും മകൻ ജോസഫ് മാത്യു താൻ പ്രിയം വെച്ച കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വര്ഷങ്ങളായി ശാരീരിക സുഖമില്ലാതെ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു..
മുംബയിലെ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം ഹരിയാനയിലെ ഗ്രേയിസ് ബൈബിൾ കോളേജിൽ ബൈബിൾ പഠനം പുർത്തിയാക്കി. ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയനോട് ചേർന്ന് ആഗ്ര, ബോരിവല്ലി, സഹർ, സിദ്ധാർത്ഥ് നഗർ, വി.റ്റി, മീരാ റോഡ് എന്നീ സഭകളുടെ ലോക്കൽ സഭാശുശ്രുഷകനായും, ഡിസ്ട്രിക്ക് പാസ്റ്റർ, ദൈവസഭ മഹനീയം ബൈബിൾ കോളേജിന്റെ ഡീൻ, റെജിസ്ട്രാർ പ്രിൻസിപ്പൽ. ദൈവസഭ ഇവഞ്ചലിസം ഡയരക്ടർ ആയും പിന്നീട് 2010 - 2016 കാലഘട്ടത്തിൽ റിജിനൽ ഓവർസിയർ ആയും സേവനം അനുഷ്ഠിച്ചു.
ഭാര്യ ഷേർളി ജോസഫ് (റിട്ടർഡ് വൈസ് പ്രിൻസിപ്പൽ ബോബെ ഹോസ്പിറ്റൽ ) മക്കൾ ജാസ്ഫർ ജോസഫ് , സ്റ്റീവ് ജോസഫ് മരുമകൾ റിയ ജാസഫർ ( മുവരും യു.. കെ.)
നല്ല ഒരു വേദ അദ്ധ്യാപകൻ, വർഷിപ്പ് ലിഡർ, സംഘാടകൻ സർവ്വോപരി ഉത്തര ഭാരതത്തിലെ തന്റെ പ്രവർത്തനഫലമായി അനേകരെ ദൈവസന്നിധിയിൽ നേടുവാനും, അനേക സഭകൾ സ്ഥാപിക്കുവാനും ഇടയായി. സംസ്കാരം 29 ന് രാവിലെ 8 മണിമുതൽ മീരാ റോഡ് സെന്റ തോമസ്സ് ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.