•   Sunday, 06 Oct, 2024

പ്രചാരം യു. കെ ചാപ്റ്ററിൻ്റെ ഔദ്യോഗിക പ്രവർത്തന ഉത്ഘാടനം

Generic placeholder image
  Pracharam admin

യു.കെ: പ്രചാരം യു. കെ ചാപ്റ്ററിൻ്റെ ഔദ്യോഗിക പ്രവർത്തന ഉത്ഘാടനം  2023 സെപ്തംബർ 30-ന് നടന്നു.  സുപ്രസിദ്ധ അപ്പോളോജെറ്റിക്സ്  റവ. വർഗീസ് എം. ശാമുവേൽ ആയിരുന്നു ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്.  ഉത്ഘാടന വേളയിൽ, ക്രൈസ്തവ ഗായകർക്കിടയിലെ വേറിട്ട നാദമായ ഡോ: ബ്ലസൻ മേമന പ്രചാരം ഓൺലൈൻ മാസികയുടെ യു. കെ. എഡിഷൻ്റെ കോപ്പി റവ. വർഗീസ് എം. ശാമുവേലിന് കൈമാറി. തദ്ധവസരത്തിൽ പ്രചാരം ക്രൈസ്തവ മാധ്യമത്തിൻെറ വളർച്ചയിൽ പുത്തൻ ചുവടുവെയ്പ്പായ വെബ് സൈറ്റിൻ്റെ ഉദ്ഘാടനവും നടത്തി. 

യു. കെ. ചാപ്റ്ററിൻ്റെ കീഴിൽ, യു. കെ.-യിൽ സാദ്ധ്യമാകുന്നിടത്തെല്ലാം, പ്രചാരം ക്ലസ്റ്ററുകൾ രൂപികരിച്ച് പ്രവർത്തനം കൂടുതൽ വ്യാപിക്കുക എന്ന ലക്ഷ്യത്തിൽ ആണ് യു. കെ. ചാപ്റ്റർ പ്രവർത്തകർ.  ചാപ്റ്ററിൻ്റെ കൂടുതൽ വിവരങ്ങൾക്കും, പ്രവർത്തനപങ്കാളികൾ ആകുവാനും +44 7776 641225 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

Comment As:

Comment (0)