•   Sunday, 06 Oct, 2024

മുടക്കിയത് 14 ലക്ഷം. വിശപ്പടക്കാൻ ആപ്പിൾ

Generic placeholder image
  Pracharam admin

യു.കെ-യിൽ  ലക്ഷങ്ങൾ മുടക്കി കെയർ അസിസ്റ്റന്റ് ജോലി തരപ്പെടുത്തിയ മലയാളികൾ കൊടും പട്ടിണിയിൽ. യു.കെ-യിൽ എത്തി രണ്ടും മൂന്നും മാസങ്ങൾ കഴിഞ്ഞിട്ടും ഹോം ഉടമകൾ ജോലിക്ക് വിളിക്കാത്തതിനാൽ പട്ടിണി കിടക്കേണ്ട അവസ്ഥയാണ് പലർക്കും. ഇതേ സാഹചര്യത്തിൽ കൂടി കടന്നുപോകുന്ന 400 പേരെങ്കിലും രാജ്യത്ത് പലയിടത്തായി കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അറിവ്. ഇന്ത്യൻ പ്രധാനമന്ത്രി മുതൽ പ്രസിഡണ്ടിനും, നോർക്കയ്ക്കും, കേരള പോലീസിനും വരെ പരാതി ഇതിനോടകം പലരും  കൈമാറിയിട്ടുണ്ട്. കൊച്ചിയിലെ അഫിനിക്സ് എന്ന ഏജൻസിയാണ് 400 അധികം വിദ്യാർത്ഥി ഉദ്യോഗാർത്ഥികളെ യു.കെ-യിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിച്ചത്.  ഈ സ്ഥാപനത്തിനെതിരെ എറണാകുളം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.  താമസിക്കുന്ന റൂമിന് മാസവാടക നൽകുവാൻ മാത്രം 458 പൗണ്ട് ആവശ്യമായിരിക്കുമ്പോൾ, 450 പൗണ്ട് മാത്രമാണ് ഏജൻസികൾ ഇവർക്ക് മാസ ശമ്പളം അനുവദിച്ചിരിക്കുന്നത്.

Comment As:

Comment (0)