•   Sunday, 06 Oct, 2024

യു. കെ. ചാപ്റ്ററിന് ആശംസകൾ

Generic placeholder image
  Pracharam admin

സമൂഹത്തിൽ തുലികയുടെ സ്ഥാനം ചെറുതല്ല, പ്രത്യേകിച്ച് ഈ ഇന്റർനെറ്റ് യുഗത്തിൽ വാളിന്റെയോ ബോംബിന്റെയോ സ്വാധീനത്തെക്കാൾ സമസ്ത മേഖലകളിലും അതിന്റെ സ്വാധീനം വലുതാണ്. കാലത്തിന്റെ ചുവരെഴുത്തുകൾ ഗ്രഹിച്ചുകൊണ്ട് പ്രസിദ്ധീകരണങ്ങളിലൂടെ ഭാവി തലമുറയ്ക്ക് ഉപദേശപരമായും ജീവിതപരമായും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വളരെ അനുഗ്രഹപ്രദം തന്നെ. കഴിഞ്ഞ കാലങ്ങളിൽ പിതാക്കന്മാർക്ക് വളരെ പരിമിതികൾ ഉണ്ടായിരുന്നിട്ടും ദൈവഭയമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ അവർ വിജയിച്ചു. ഇന്ന് പലനിലകളിലും ഉയർച്ച പ്രാപിച്ച് നമുക്ക് വരുംതലമുറകളെ അതേ മാർഗ്ഗനിർദ്ദേശങ്ങളിൽ വളർത്തി എടുക്കുക എന്ന ഉദേശത്തോടെ ഒരേ ആശയങ്ങൾ ഉള്ള ചില ദൈവമക്കൾ ചേർന്ന് ആരംഭിച്ച പ്രചാരം എന്ന  പത്രം അതിന്റെ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നതിനോടൊപ്പം ഭൂമിയുടെ 5 വൻകരകളിലേക്ക് പടർന്നു പന്തലിക്കുന്നതിന്റെ ഭാഗമായി യു. കെ. ചാപ്റ്റർ ആരംഭിക്കുകയാണ്. ഈ പ്രവർത്തങ്ങളുടെ അമരക്കാരായി യു. കെ യിൽ ഉള്ള എല്ലാം സഹോദരി സഹോദരന്മാർക്കും എല്ലാവിധ ആശംസകളും അറിയിക്കുന്നു.

Comment As:

Comment (0)