പല്ല് വേദനയ്ക്ക് ചികിത്സ: മലയാളി യുവതി മരണപ്പെട്ടു.
സീനിയർ വിസയിൽ ഒരു വർഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി ചികിത്സയിലിരിക്കെ കുഴഞ്ഞുവീണു മരിച്ചു ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീന ജോസഫ് 46 ആണ് മരണപ്പെട്ടത് ജോലിസ്ഥലത്ത് വച്ച് കഠിനമായ പല്ലുവേദന ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക് പൂൾ ജിപിയിൽ ചികിത്സ തേടിയിരുന്നു ചികിത്സയിൽ തുടരുമ്പോൾ ജിപിയി ൽ വച്ച് കുഴഞ്ഞു വീഴുകയും തുടർന്ന് പ്രസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പി തുകയും ആയിരുന്നു. ചികിത്സ തുടരുമ്പോൾ തുടർച്ചയായി ഹൃദയാഘാതം വന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു കഴിഞ്ഞദിവസം സർജറി ആയിട്ടുള്ള ഒരുക്കങ്ങൾക്കിടയിൽ ആരോഗ്യനില കൂടുതൽ വഷളാവുകയും രാത്രി 8 മണിയോടുകൂടി മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ജോലിസംബന്ധമായി ബ്ലാക്ക് പൂളിൽ സഹോദരി എൽസമ്മ സ്റ്റീഫനോട്ടം ആയിരുന്നു മെറീന താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തുടർന്നുള്ള നടപടിക്രമങ്ങൾക്കുമായി ബ്ലാക്ക് പൂൾ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികൾ മെറീനയുടെ ബന്ധുക്കൾക്ക് ഒപ്പം സഹകരിച്ച് പ്രവർത്തിക്കുന്നു 18 15 വയസ്സ് പ്രായമുള്ള രണ്ട് പെൺമക്കളുടെ മാതാവാണ് മെറീന. ആലപ്പുഴ കണ്ണങ്കര ഏറനാട് കളത്തിൽ കൊച്ചൗസേപ്പിന്റെ മകളും,. കണ്ണങ്കര സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് കത്തോലിക്കാ പള്ളി ഇടവകാംഗവും ആണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തും