കുറ്റസമ്മതവുമായി വിനായകൻ: ഫോൺ പോലിസ് പിടിച്ചെടുത്തു.
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ പോലീസ് പരിശോധന നടത്തി. ഫോൺ പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. എറണാകുളം നോർത്ത് പോലീസാണ് ചോദ്യം ചെയ്യലിന് ശേഷം ഫോൺ പിടിച്ചെടുത്തത്. കലൂരിലുള്ള വിനായകന്റെ ഫ്ളാറ്റിലാണ് എറണാകുളം നോർത്ത് സിഐ അടക്കമുള്ളവർ എത്തി പരിശോധന നടത്തിയത്.
ഉമ്മൻ ചാണ്ടിക്കെതിരായ വീഡിയോ പുറത്തുവിട്ട മൊബൈൽ ഫോണാണ് തെളിവായി പോലീസ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രകോപനം കൊണ്ടാണ് ഫേസ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞു. അതേസമയം വീട് ആക്രമിച്ചുവെന്ന പരാതി പിൻവലിക്കുകയാണെന്ന് വിനായകൻ പോലീസിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് പോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകൻ പറഞ്ഞു.
നേരത്തെ വിനായകനോട് ചോദ്യം ചെയ്യാനായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിനായകൻ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാൽ ഹാജരാകാനാവില്ലെന്നായിരുന്നു നടൻ കാരണമായി പറഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ച് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടയിലാണ് https://bismigroup.com ക്ഷിതമായി വിനായകന്റെ ഫ്ളാറ്റിലെത്തി പോലീസ് പരിശോധന