•   Monday, 25 Nov, 2024

അ​തി​ഥി​ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ്

Generic placeholder image
  SAJI CHACKO


കൊ​ച്ചി: അ​തി​ഥി​ തൊ​ഴി​ലാളി​ക​ള്‍​ക്ക് അ​വ​രു​ടെ സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും റേ​ഷ​ന്‍ സാ​ധാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി പെ​രു​മ്പാ​വൂ​രി​ല്‍ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. “റൈ​റ്റ് റേ​ഷ​ന്‍ കാ​ര്‍​ഡ്’ എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ നി​ന്നും ഇനിമുതൽ സാ​ധ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ വി​ല​യി​ല്‍ വാ​ങ്ങാ​ന്‍ ക​ഴി​യും.

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍ പോ​ലും പ​ട്ടി​ണി കി​ട​ക്ക​രു​ത് എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​ത് എ​ന്ന​തു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ള്‍ മാ​ത്രം പ​ട്ടി​ണി കി​ട​ക്ക​രു​ത് എ​ന്ന​ല്ല. സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന ആ​രും ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ട​രു​ത്. ആ ​ല​ക്ഷ്യ​ത്തി​ല്‍ ഊ​ന്നി​യാ​ണ് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് റേ​ഷ​ന്‍ ഉ​റ​പ്പാ​ക്കു​ന്ന “റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ് പ​ദ്ധ​തി’ സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച​ത്. ഇ​ത് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​​ള്‍​ക്കു​ള്ള കേ​ര​ള​ത്തിന്‍റെ ഓ​ണ സ​മ്മാ​ന​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. “ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ദ്ധ​തി’ പ്ര​കാ​രം ദാ​രി​ദ്യ വി​ഭാ​ഗ​ത്തി​ലു​ള​ള (എ​ന്‍​എ​ഫ്എ​സ്എ) റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ഏ​ത് സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നും റേ​ഷ​ന്‍ വി​ഹി​തം വാ​ങ്ങാം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​ര്യ​മാ​യി അ​റി​വി​ല്ല. ആ ​അ​റി​വ് പ​ക​രു​ക​യും അ​തു​വ​ഴി അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് റേ​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തി​ലാ​ണ് റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ് പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​സാം, ബം​ഗാ​ള്‍, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ, ഒ​ഡീ​ഷ ഭാ​ഷ​ക​ളി​ലാ​ണ് “റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍​ഡ്’ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സേ​വ​നം ല​ഭ്യ​മാ​കു​വാ​ന്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി ആ​ധാ​ര്‍ ബ​ന്ധി​പ്പി​ച്ചി​രി​ക്ക​ണം. റേ​ഷ​ന്‍ വാ​ങ്ങാ​നെ​ത്തു​ന്ന അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ ആ​ധാ​റും കൈ​യി​ല്‍ ക​രു​ത​ണം.

എ​ല്ലാ മാ​സ​ത്തി​ലെ​യും ആ​ദ്യ​ദി​വ​സം ഇ​വ​ര്‍​ക്ക് റേ​ഷ​ന്‍ വാ​ങ്ങാ​ന്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കും. അ​തി​ഥി​ തൊഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കും.

Comment As:

Comment (0)