പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണം: കോൺഗ്രസ്സ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ്. മണർകാട് പള്ളിയിലെ പെരുന്നാൾ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമ്മീഷൻ കണക്കിലെടുക്കണമെന്നാണ് കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.