വെള്ളം 3 രൂപ, പൂരിയും കറിയും 20 രൂപ; ട്രെയിൻ യാത്രക്കാർക്കായി പുതിയ സംവിധാനം.
തിരുവനന്തപുരം: ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്രചെയ്യുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം ഒരുക്കുന്ന സംവിധാനം തിരുവനന്തപുരത്തും. 20 രൂപയ്ക്കു പൂരി – ബജി അച്ചാര്‍ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും കിട്ടും. സ്‌നാക് മീലില്‍ ഊണ്, ചോലെ – ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റര്‍ വെള്ളവും ലഭിക്കും.
പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകളില്‍ കൗണ്ടര്‍ തുടങ്ങും.
വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനില്‍ ജനറല്‍ കോച്ചുകള്‍ വരുന്ന ഭാഗത്താകും കൗണ്ടര്‍. തുടക്കത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷനില്‍ മംഗളൂരു ജംക്ഷനിലും കൗണ്ടറുകളുണ്ടാകും