•   Monday, 25 Nov, 2024

ഓൺലൈൻ തട്ടിപ്പിൽ അകപ്പെട്ടോ?

Generic placeholder image
  Pracharam admin

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ നമ്മൾ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. അഥവാ പെട്ടുപോയെന്ന് ഉറപ്പായാൽ അപ്പോൾ തന്നെ 1930-ൽ വിളിക്കാൻ മറക്കരുത്.

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930.

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്.
 

പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Comment As:

Comment (0)