•   Monday, 25 Nov, 2024

യു.എ.ഇ. യിൽ ജോലിചെയ്യുന്നവർക്ക് പഠന അവധി.

Generic placeholder image
  Pracharam admin

ദുബൈ: ജോലി ചെയ്ത് കൊണ്ടിരിക്കെ പ്രൊമോഷൻ നേടുന്നതിനും കൂടുതൽ നൈപുണ്യം നേടുന്നതിനും വേണ്ടി പഠിക്കുന്നവർക്ക് യു.എ.ഇ. തൊഴിൽ നിയമം ആർട്ടിക്കിൾ 32 (2) പ്രകാരം, പ്രതിവർഷം 10 ദിവസത്തെ പഠന അവധിക്ക് നിയമ പ്രകാരം അർഹതയുണ്ട്.  

2021-ലെ ഫെഡറൽ ഡിക്രി നിയമം 33 പ്രകാരം വാർഷികാവധി, പ്രസവാധി, മരണാനന്തര അവധി, അവധിക്കാല അവധി എന്നിവയുൾപ്പെടെ ഒരു ജീവനക്കാരന് വിവിധ തരം അവധികൾ എടുക്കാം. ഇതിൽ പഠന അവധിക്കുള്ള കാര്യത്തെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. അതേസമയം, പഠന അവധിക്ക് അപേക്ഷിക്കാൻ യോഗ്യത നേടുന്നതിന് ചില അടിസ്ഥാന മാനദണ്ഡങ്ങളുണ്ട്. ഇത് പാലിച്ചവർക്കാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പഠന അവധി ലഭിക്കും. അർഹതയുള്ളവർക്ക് നിയമ പ്രകാരം  അവധി  നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലുടമയുമായി കുറഞ്ഞത് രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയവരും, യു.എ.ഇ.-യിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവരും ആണ് ഈ അവധിക്ക് അർഹത ഉള്ളവർ. പഠനത്തിന്റെ ഭാഗമായി പരീക്ഷ എഴുതുന്നതിന് വേണ്ടിയാണ് ഈ അവധി അനുവദിക്കുന്നത്.

Comment As:

Comment (0)