കൊമ്പനെ കൊന്നു, കിണറ്റിൽ മൂടി.
വടക്കാഞ്ചേരി ∙ ആന കൊമ്പ് വില്പന നടത്തുവാൻ ശ്രമിക്കുന്നതിനിടയിൽ പോലിസ് പിടിയിലായി പട്ടിമറ്റം സ്വദേശി താമരച്ചാലിൽ അഖിൽ മോഹനൻ (38) -നെ ചോദ്യം ചെയ്തതോടെ തെളിഞ്ഞത് മണ്ണിൽ കുഴിച്ചുമൂടിയ 'ആന രഹസ്യം'. ഒരു കൊമ്പ് വെട്ടിയെടുതത് ശേഷം പൊട്ടകിണറ്റിൽ കാട്ടുകൊമ്പനെ കുഴിച്ചുമൂടിയതിന് 2 പേരെകൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഴക്കോട്ട് സ്വദേശി റോയിയുടെ റബർതോട്ടത്തിൽ പൊട്ടകിണറ്റിലാണ് കാട്ടുകൊമ്പൻ്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മാംസഭാഗങ്ങൾ എല്ലാം തന്നെ അഴൗതി ഇല്ലാതായ ജഡത്തിന് 20 മുതൽ 30 ദിവസത്തിൻ്റെ പഴക്കം ഉണ്ടെന്നാണ് നിഗമനം. മുറിച്ചുമാറ്റിയ കൊമ്പിൻ്റെ കുറ്റി സഹിതമുള്ള തലയോട്ടി, പല്ലുകൾ, അസ്ഥികൾ എന്നിവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുത്തു.
ജഡം കിണറ്റിലിട്ട് മൂടാൻ സഹായിച്ച മണ്ണുമാന്തി യന്ത്രത്തിൻ്റെ ഡ്രവർ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ ആയെങ്കിലും, സ്ഥലം ഉടമ റോയി രണ്ടഴ്ച്ച മുൻപ് ഗോവയ്ക്ക് കടന്നതിനാൽ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. വാഴാനി വനത്തിലെ ആനയുടെ കൊമ്പാണിത് എന്ന് പ്രതികളിൽ ഒരാൾ വനം വകുപ്പിനു മൊഴി നൽകിയിരുന്നു.