•   Monday, 25 Nov, 2024

പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയാൽ വിദേശത്തുനിന്ന് പിന്നീട് ലഭിക്കുന്ന വരുമാനത്തിനു നികുതി ഈടാക്കും.

Generic placeholder image
  Pracharam admin

പ്രവാസികളായിരിക്കുമ്പോൾ വിദേശത്ത് നിന്നും നാട്ടിൽ ലഭിക്കുന്ന വരുമാനം നികുതി മുക്തമാണെങ്കിലും പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാവുന്നതോടെ വിദേശത്തുനിന്ന് പിന്നീട് ലഭിക്കുന്ന വരുമാനം നികുതിവിധേയമാകും. വിദേശത്തുനിന്നും ഇന്ത്യയിലേക്ക് താമസം മാറുമ്പോൾ അവരുടെ വസ്തുവകകൾ വിൽക്കാനും മറ്റു ഫണ്ടുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ലേശം സാവകാശം ലഭിക്കും. ഈ സമയം റെസിഡൻഷ്യൽ സ്റ്റാറ്റസ് ‘റെസിഡൻറ് നോട്ട് ഓർഡിനറി റെസിഡൻറ്’ ആയി പരിഗണിക്കും. ഇത് രണ്ട് അലെങ്കിൽ മൂന്ന് വർഷം വരെ ആയിരിക്കും. അതുവരെ നികുതിയിൽ നിന്നും പരിരക്ഷ ലഭിക്കും. ഈ സമയത്ത് ബിസിനസിൽ നിന്നുള്ള വരുമാനം എടുക്കാം. എൻ.ആർ.ഐ റെസിഡന്റ്  സ്റ്റാറ്റസ് ഉള്ളവർക്ക് വിദേശത്തുള്ള വരുമാനം നികുതി മുക്തമെങ്കിലും ലഭിക്കുന്ന പല കിഴിവുകളും റെസിഡന്റായി കഴിഞ്ഞാൽ ലഭിക്കില്ല. 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. 6 0 വയസ് കഴിഞ്ഞവർക്ക് നികുതി നൽകേണ്ടതല്ലാത്ത വരുമാനം മൂന്നു ലക്ഷം രൂപയാണ്. എന്നാൽ 80 വയസ് കഴി‍ഞ്ഞവർ ആണെങ്കിൽ പരിധി അഞ്ചു ലക്ഷം രൂപയാണ്. എൻ.ആർ.ഐ ആണെങ്കിൽ സീനിയർ, സൂപ്പർ സീനിയർ പൗരന്മാർക്ക് ലഭിക്കുന്ന ഇളവുകൾ ലഭ്യമല്ല.

Comment As:

Comment (0)