കൈ കഴുകാതെ ആഹാരം കഴിച്ചു വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.


ബാംഗ്ലൂർ: തേക്കിൻ തൈകൾക്ക് കീടനാശിനി പ്രയോഗിച്ച ശേഷം കൈകൾ കഴുകാതെ ആഹാരം കഴിച്ച വനം ഉദ്യോഗസ്ഥൻ മരണപ്പെട്ടു ഹൂബ്ബ്ളി ഫോറസ്റ്റ് ഓഫീസറായ കുംട ബഡ ഗ്രാമത്തിലെ യോഗേഷ് നായിക് (42) ആണ് മരിച്ചത്. കഴിഞ്ഞമാസം 27ന് തേക്കിൻ തൈകൾക്ക് കീടനാശിനി തളിച്ച ശേഷം വിമോ ഡിവിഷനിലെ ഓഫീസറായ നായ്ക്ക് കൈകൾ ശുചിയാക്കാതെ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം വയറുവേദന അനുഭവപ്പെടുകയും തുടർന്ന് സ്വകാര്യ ഡോക്ടറെ കാണിച്ച് മരുന്നു കഴിക്കുകയും ചെയ്തു. വേദന കുറയാഞ്ഞതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ, ശ്വാസകോശം, വൃക്കകൾ എന്നിവ തകരാറിലായി എന്ന് ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു

കോവിഡിനു ശേഷം പെട്ടെന്നുള്ള മരണം: യുവാക്കളുടെ എണ്ണത്തിൽ ആശങ്ക, കാരണം പഠിക്കാൻ ഐസിഎംആർ.

ലേബര്‍ കാര്‍ഡുള്ളവര്‍ക്ക് യുഎഇയില്‍ സൗജന്യ ദന്തചികില്‍സ

മരുന്നുമാറി കുത്തിവയ്പ്പെടുത്ത നേഴ്സിനെതിരെ നടപടി

പനിക്കു ചികിത്സ തേടിയ ഏഴ് വയസ്സുകാരിക്ക് പേവിഷത്തിനു കുത്തിവെച്ചു.

15 ലക്ഷം പേർക്ക് കോവിഡ്, മരണ സംഖ്യ 2500 കവിഞ്ഞു
