•   Sunday, 06 Oct, 2024

15 ലക്ഷം പേർക്ക് കോവിഡ്, മരണ സംഖ്യ 2500 കവിഞ്ഞു 

Generic placeholder image
  Pracharam admin


വാഷിങ്ടൺ: കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന. 2500 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതൽ ആഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നിട്ടുണ്ട്. മരണനിരക്ക് 57 ശതമാനം കുറഞ്ഞു.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങൾ കൃത്യമായി കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നതും പ്രശ്നമായി നിലനിൽക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദം ഇറിസ് ലോകത്തിനു ഭീഷണിയാണെന്ന് രോഗപ്രതിരോധത്തിനുള്ള ദേശീയ സാ​ങ്കേതിക ഉപദേശക സമിതി അംഗം ഡോ.എൻ.കെ അറോറ മുന്നറിയിപ്പ് നൽകി. ജൂലൈയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള കാരണം ഒമി​ക്രോണിന്റെ ഈ ഉപവകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comment As:

Comment (0)