•   Monday, 25 Nov, 2024

ഏമ്പക്കത്തിനു ലോകറിക്കോർഡ് : യു.എസ്. വനിതയ്ക്ക്

Generic placeholder image
  Pracharam admin

മേരിലാന്റ്: ഏറ്റവും ശബ്ദത്തില്‍ ഏമ്പക്കം വിടുന്നയാള്‍ക്കുള്ള പുരസ്‌കാരം യുഎസിലെ മേരിലാന്‍ഡ് സ്വദേശിയായി കിംബെര്‍ലീ വിന്റർ കരസ്ഥമാക്കി. 107.3 ഡെസിബെല്‍ ആയിരുന്നു മുപ്പത്തിമൂന്നുകാരിയായ കിംബെര്‍ലിയുടെ ഏമ്പക്കം. 107 ഡെസിബെല്‍ ആയിരുന്നു മുൻ റിക്കോർഡ്. ലൈവ് ആയി മൈക്കും മറ്റ് മെഷീനുകളെല്ലാം വച്ചാണ് ഏമ്പക്കത്തിന്റെ ശബ്ദം അളക്കുന്നത്. ഇതടക്കമുള്ള രംഗങ്ങളുള്‍പ്പെട്ട, കിംബേര്‍ലിയുടെ ഏമ്പക്കത്തിന്റെ രസകരമായ വീഡിയോ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്’ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തീര്‍ത്തും അസാധാരണമായി വളരെ കനത്തിലാണ് ഇവരുടെ ശരീരത്തിനകത്ത് നിന്ന് ശബ്ദം വരുന്നത്. തൊട്ടടുത്തിരിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയോ ഭയപ്പെടുകയോ ചെയ്യും.  സ്വതവേ ഏമ്പക്കത്തിന് ശബ്ദമുണ്ടാകാറുണ്ടെങ്കിലും ചില ഭക്ഷണരീതികള്‍, ചില ഫുഡ് കോംബോകള്‍ എല്ലാം ഈശബ്ദം വലിയ രീതിയില്‍ കൂടാന്‍ കാരണമാകാറുണ്ടെന്ന് കിംബേര്‍ലി പറയുന്നു.

Comment As:

Comment (0)