ഗവ. മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവ്.
Pracharam admin
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ചിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. നിയമന കാലാവധി ആറ് മാസം. ബിരുദം, ഒരു വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമ, എം എസ് വേഡ്, എം.എസ് എക്സൽ എന്നിവയിലുള്ള പ്രവൃത്തിപരിചയം, ആശയവിനമിയ മികവ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിങ് എന്നിവയിലുള്ള പ്രാവീണ്യം തുടങ്ങിയവയാണ് അടിസ്ഥാന യോഗ്യത.
മെഡിക്കൽ ഫീൽഡിൽ പ്രവർത്തിച്ചവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം 2023 സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-233076.