•   Sunday, 06 Oct, 2024

പ്ര​ഗ്യാ​ൻ റോ​വ​റിന് ഇനി വിശ്രമകാലം

Generic placeholder image
  Pracharam admin

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​ത്തി​ലെ പ്ര​ഗ്യാ​ൻ റോ​വ​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ.​എസ്. ആ​ർ.​ഒ. അറിയിച്ചു.

ഒ​രു ചാ​ന്ദ്ര പ​ക​ൽ(14 ഭൗ​മ​ദി​ന​ങ്ങ​ൾ) ആ​ണ് വി​ക്രം റോ​വ​റി​ലും ലാ​ൻ​ഡ​റി​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പേ​ലോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി​യാ​യി ഐ.​എസ്.ആ​ർ.​ഒ.  ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. ഇ​ന്ന് രാ​ത്രി​യോ​ടെ സൂ​ര്യ​പ്ര​കാ​ശം ച​ന്ദ്ര​നെ വി​ട്ടൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പേ​ലോ​ഡു​ക​ൾ വി​ശ്ര​മ​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ണ​ത്.

ലാ​ൻ​ഡ​റും റോ​വ​റും സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത് സ്ലീ​പ് മോ​ഡി​ലാ​ക്കി​യ​താ​യും ഒ​രു ചാ​ന്ദ്ര രാ​ത്രി (14 ഭൗ​മ​ദി​ന​ങ്ങ​ൾ) പൂ​ർ​ത്തി​യാ​ക്കു​ന്ന സെ​പ്റ്റം​ബ​ർ 22-ന് ​ച​ന്ദ്ര​നി​ൽ സൂ​ര്യ​പ്ര​കാ​ശം എ​ത്തു​മ്പോ​ൾ റോ​വ​ർ ഉ​ണ​രു​മോ എ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഐ.​എസ്. ആ​ർ.​ഒ.  അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​നു​ള്ള സാ​ധ്യ​ത വി​ദൂ​ര​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം.

ലാ​ൻ​ഡ​റി​ലെ​യും റോ​വ​റി​ലെ​യും മ​റ്റ് പേ​ലോ‍​ഡു​ക​ൾ ഉ​റ​ക്ക​ത്തി​ലേ​ക്ക് പോ​കു​മെ​ങ്കി​ലും ‘നാ​സ’​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച് ലാ​ൻ​ഡ​റി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ലേ​സ​ർ റി​ട്രോ​റി​ഫ്ലെ​ക്ട​ർ അ​റെ (​എ​ൽ​ആ​ർ​എ) ഉ​ണ​ർ​ന്ന് ത​ന്നെ​യി​രി​ക്കും. ഇ​തി​ലെ റി​ട്രോ​റി​ഫ്ല​ക്ട​റു​ക​ൾ ലാ​ൻ​ഡ​ർ എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കും.

Comment As:

Comment (0)