ദുബായിലെ പ്രമുഖ കമ്പനിയില്‍ തൊഴില്‍ അവസരങ്ങള്‍
ദുബായ്: യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമാർ ഗ്രൂപ്പിന് കീഴില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം അനുസരിച്ച് അഞ്ഞൂറിലേറെ ഒഴിവുകളിലേക്കാണ് തൊഴിലാളികളെ ക്ഷണിച്ചിരിക്കുന്നത്. മറ്റൊരു ഏജന്‍സിയുടേയും ആവശ്യമില്ലാതെ ഉദ്യോഗാർത്ഥികള്‍ക്ക് നേരിട്ട് തന്നെ കമ്പനി വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. കമ്പനിക്ക് കീഴില്‍ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്, ഡെവലപ്പ്മെന്റ്, മാള്‍, ഹോസ്പ്പിലാറ്റി, ബുർജ് ഖലീഫ, ദുബായി ഒപ്പേര എന്നിവിടങ്ങളിലായിട്ടാണ് നിലവിലെ ചില ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗത്തിലൂടെ നിങ്ങള്‍ക്ക് ഉചിതമായ ജോലികള്‍ കണ്ടെത്താന്‍ സാധിക്കും. സെയില്‍സ് മാനേജർ, സീനിയർ റോള്‍ ഇന്‍ മാനേജ്മെന്റ് ഓഫീസ്, സീനിയർ റോള്‍ ഇന്‍ ജനറല്‍ പ്രീ-ഓപ്പണിങ്, ഹോട്ടല്‍ മാനേജർ, മാനേജ്മെന്റ് ഓഫീസ്, റോള്‍ ഇന്‍ സർവ്വീസ് പ്ലസ്, റോള്‍ ഇന്‍ കള്‍നറി, റോള്‍ ഇന്‍ ഫ്രണ്ട് ഓഫീസ്, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജർ, പീപ്പിള്‍സ് സപ്പോർട്ട് ഓഫീസർ, സീനിയർ ഫിനാന്‍സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.