•   Monday, 25 Nov, 2024

‘ഫോണില്‍ നിന്നും അസാധാരണ ശബ്ദം… ആരും പേടിക്കേണ്ട..’

Generic placeholder image
  Pracharam admin

‘നിങ്ങളുടെ ഫോണില്‍ വലിയ ശബ്ദത്തോടെ ഒരു സന്ദേശം വരും.. ആരും പരിഭ്രാന്തരാകേണ്ടതില്ല…’ കേരളത്തില്‍ മൊബൈല്‍ ഫോണില്‍ ഉപഭോക്താക്കള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സന്ദേശമാണിത്. പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള പരിക്ഷണാർത്ഥം നടത്തുവാൻ പോകുന്ന മുന്നറിയിപ്പ് ശബ്ദങ്ങളും വൈബ്രേഷനും സംബന്ധിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ആണിത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഒരേ സമയം പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. പരീക്ഷണം വിജയകരം ആകുന്ന പക്ഷം വരുകം കാലങ്ങളിൽ അപകട മുന്നറിയിപ്പുകള്‍ ഇത്തരത്തില്‍ ഓക്ടോബര്‍ മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകുവാൻ തുടങ്ങും. ദേശീയ ദുരന്തനിവാര അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലര്‍ട്ടിംഗ് പ്രോട്ടോകോള്‍ പദ്ധതി നടപ്പിലക്കുന്നത്. ഫോൺക്കൂടാതെ റേഡിയോ, ടെലിവിഷന്‍, സമൂഹമാദ്ധ്യമങ്ങള്‍ വഴിയും സമാനമായ അലര്‍ട്ട് നല്‍കാനും തീരുമാനമുണ്ട്.

മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിന് ഫോണുകളില്‍ ഈ സംവിധാനം പരിശോധിച്ചിരുന്നു. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളുടെ സമയത്തും മറ്റ് സാഹചര്യങ്ങളിലും ഇത് ജനങ്ങൾക്ക് പ്രയോജനപ്പെടും. മുൻപ് യു.എ.ഇൽ കോവിഡ് കാലത്ത് സമാനമായ സംവിധാനം ഫലപ്രദമായി നടപ്പിൽ ആക്കിയിരുന്നു.

Comment As:

Comment (0)