പാസ്റ്റർ ബേബി ഐസക്കിനായി പ്രാർത്ഥിക്കുക
ഡാളസ് (യു എസ് എ) : ചില നാളുകൾക്ക് മുൻപ് അമേരിക്കയിൽ സന്ദർശനാർത്ഥം എത്തിയ, തൊടുപുഴ വണ്ണപുറം ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബേബി ഐസക്ക്, അമേരിക്കയിൽ എത്തിയ ശേഷം തൻ്റെ ഇടത് കാലിൽ ഗുരുതരമായി പഴുപ്പ് ബാധിച്ചതിനെ തുടർന്ന് അമേരിക്കയിലുള്ള പാർക്ലൻഡ് ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. വിശദമായ മെഡിക്കൽ പരിശോധനയെ തുടർന്ന് ഗുരുതരമായ നിലയിൽ പഴുപ്പ് ബാധിച്ച ഇടത് കാൽ അടിയന്തിരമായി മുറിച്ച് മാറ്റിയെങ്കിൽ മാത്രമേ പാസ്റ്ററുടെ ജീവൻ രക്ഷിക്കുവാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പാസ്റ്റർ ബേബി ഐസക്കിന് യാതൊരു വിധത്തിലുമുള്ള മെഡിക്കൽ ഇൻഷുറൻസിൻ്റേയും പരിരക്ഷ നിലവിൽ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ സർജറിക്കും തുടർ ചികിത്സക്കും, നാട്ടിലേക്കുള്ള മടക്ക യാത്രക്കും ഭീമമായ തുക ആവശ്യമായിരിക്കുന്നു. ദൈവദാസൻ്റെ വിടുതലിനായി ലോകത്തെമ്പാടുമുള്ള ദൈവമക്കളുടെ അടിയന്തിര പ്രാർത്ഥന ദൈവനാമത്തിൽ അപേക്ഷിക്കുന്നു.