അപകടസാധ്യത ഏറുന്ന ആലിയിറക്കം കടൽത്തീരം സന്ദർശകരുടെ പുതിയ താവളം
അനിൽ ആയൂർ
വർക്കല: പാപനാശം തീരത്തിന് തെക്ക് ഭാഗത്ത് ക്ലിഫ് അവസാനിക്കുന്ന ആലിയിറക്കം കടൽത്തീരം വിനോദ സഞ്ചാരികളുടെ പുതിയ താവളമായി മാറുന്നു. കുന്ന് അവസാനിക്കുന്ന ഭാഗത്ത് സന്ദർശകരുടെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. 30 അടി താഴ്ചയുള്ള ഭാഗത്തേയ്ക്കു വാഹനങ്ങൾ മറിയാനുള്ള സാധ്യത ഏറെയാണ്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുന്നിനരികിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.