വിദേശ യാത്ര: വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് അറിയിക്കണം
അനിൽ ആയൂർ
ദുബായ്: വിദേശ യാത്ര നടത്തുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസി കസ്റ്റംസിനെ അറിയിക്കണം. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിനോടത് വെളിപ്പെടുത്തണം. വിലപിടിപ്പുള്ള ആഭരണങ്ങളോ മറ്റ് ആഡംബര വസ്തുക്കളോ ഉണ്ടെങ്കിൽ അതും കസ്റ്റംസിൽ അറിയിക്കണം. യാത്രചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും യാത്രക്കാർക്ക് ഉണ്ടായിരിക്കണം.