•   Monday, 25 Nov, 2024

നീറ്റ് പരീക്ഷ റദ്ദാക്കണം: നിരാഹാര സമരവുമായി തമിഴ്നാട് മന്ത്രിമാർ

Generic placeholder image
  Pracharam admin

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മന്ത്രിമാര്‍ സമരം ആരംഭിച്ചത്. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയും പിതാവും ജീവനൊടുക്കിയതിന് പിന്നാലെയാണ് പ്രതിഷേധം.

തമിഴ്നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാത്ത കേന്ദ്ര നടപടിയെ മന്ത്രി ഉദയനിധി സ്റ്റാലിന്‍ അപലപിച്ചു. നീറ്റിനെച്ചൊല്ലി സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ മരണത്തിന് പിന്നിലെ കാരണം ഇതാണെന്നും അദ്ദേഹം ‘എക്‌സ്’ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

ഡിഎംകെയുടെ യുവജന വിഭാഗം അധ്യക്ഷന്‍ കൂടിയായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്തുന്നത്. മന്ത്രിക്കൊപ്പം കൃഷി മന്ത്രി ദുരൈമുരുഗന്‍, എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ അടക്കമുള്ളവരും മുതിര്‍ന്ന ഡിഎംകെ നേതാക്കളും സമരത്തിനെത്തി. 

Comment As:

Comment (0)