നീർച്ചുഴി 2025 മെയ് മാസത്തിൽ


Pracharam admin
പ്രചാരം ഓൺലൈൻ മാസികയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നീർച്ചുഴി 2025 ഓൺലൈൻ ബൈബിൾ ക്വിസ് പ്രോഗ്രാം 2025 മെയ് മാസത്തിൽ ആരംഭിക്കും. 2024-25 അദ്ധ്യയനവർഷം അവസാനിക്കുവാൻ പോകുന്നതിനാലും, മുതിർന്ന ക്ലാസുകളിലും, എൻട്രൻസിനും പഠിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷകളെ ബാധിക്കാതിരിക്കേണ്ടതിനും പ്രത്യേക പരിഗണന നൽകിയതിനാൽ ആണ് നീർച്ചുഴി 2025, മെയ് മാസത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ബൈബിൾ ക്വിസ് പ്രോഗ്രാമിൽ രെജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ച എല്ലാവർക്കും പങ്കെടുക്കുവാൻ സാധിക്കും. രണ്ടാം ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് മത്സരാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി, അവർ നേരിടുന്ന ഓരോ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകുന്ന പക്ഷം ഓരോ വ്യക്തികൾക്കും പരമാവധി പതിനായിരം രൂപവരെ സമ്മാനം ലഭിക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യയുടെ സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കും ചോദ്യങ്ങൾ. ഉത്തര സൂചികകളും, സമയക്ലിപ്തതയും ഉണ്ടായിരിക്കും.
പ്രോഗ്രാമിൻ്റെ ലൈവ് പ്രചാരം ക്രിസ്റ്റ്യൻ മാഗസിൻ, ലേഖകൻ എന്നീ ഫെയ്സ് ബുക്ക് പേജുകളിലും, നീർച്ചുഴി 2025 വാട്സാപ്പ് ഗ്രൂപ്പിലും, പ്രചാരംഓൺലൈൻ.കോം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഒരു എപ്പിസോഡ് പോലും നഷ്ടമായി പോകാതിരിക്കുവാൻ ഇന്ന് തന്നെ ഈ ഫെയ്സ് ബുക്ക് പേജുകൾ ലൈക്ക് ചെയ്യുവാനും വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആകുവാനും ശ്രദ്ധിക്കുമല്ലോ.
പ്രചാരം: https://www.facebook.com/share/1A9BCTi5Nc/
ലേഖകൻ: https://www.facebook.com/share/1AHJTnSCAJ/
നീർച്ചുഴി വാട്സാപ്പ് ഗ്രൂപ്പ്: https://chat.whatsapp.com/IznWA6WtuHzHWA156pi80g
രെജിസ്ട്രേഷൻ: https://docs.google.com/forms/d/1QNsrYR5BFVDfWgRL1fzb0LeDiy9zUECuw_CVqSj_G6M/edit?pli=1#responses